പൈക്കളെ മേച്ചു നടന്നൊരു
ബാലനുണ്ടങ്ങനെ നന്ദനത്തിൻ
വെണ്ണയും പാലും ഏറെ നുകർന്നിട്ടു
പല ക്രീഡകൾ കാട്ടിരസിച്ചീടുന്നു
കോലകുഴലൂതി നടനീടുമങ്ങനെ
ഗോപി ഹൃദയത്തെ കവർനീടുവാൻ
കാലങ്ങളെറെ കഴിഞ്ഞിട്ടുമെന്തവോ
ജീവകാതലായ് നീ ഇന്നും വാണിടുന്നു.
ഗുണസത്തിൻ വിത്തുകൾ വിതച്ചു
ഗുണസത്തിൻ വിത്തുകൾ വിതച്ചു
വസിക്കു എൻ ആത്മാവിലെന്നും
പ്രീയ വാസുദേവാ ….
നന്മതൻ മുരളീരവം മുഴക്കിനീ
എന്നുമെൻ ജീവസ്പന്ധനമായ്
മാറീടണെ ദേവാ മുരളീധരാ…..
അങ്ങനെ എന്നുമെൻ ഹൃദയാന്തരം
നിൻ സുന്ദര നന്ദനമായ് മറ്റീടുക.
നാരായണാ കൃഷ്ണാ ഗോപാലാ നീ
എന്നുമെൻ ചാരതണഞ്ഞീടണെ
കാർവർണ്ണ ദേഹിയാം നായനാരാവിന്ദാ നീ
കാകേണം എന്നെന്നും കൈവിടാതെ
തൊഴു കൈയാൽ എന്നും ഞാൻ
നിന്നീടാം നിൻ മുന്നിൽ
കരുണതൻ കടലാം പീതാംമ്പരാ
വാസുദേവാ ഭജേ വാസുദേവാ ഭജേ
വാസുദേവാ ഭജേ നാരായണാ…
നാരായണാ ഭജേ നാരായണാ ഭജേ
നാരായണാ ഭജേ വാസുദേവാ…