പീതാംബര വസ്ത്ര ശോഭിതം
ശ്യാമ വർണ്ണം മനോഹരം
കമല നയനം
അത്യപൂർവ സുന്ദരം
മയിൽപ്പീലി മകുടധാരണം
സുന്ദര വദനമതിൽ
അതിമനോഹര മന്ദഹാസം
മായാ വിനോദം ഏറെ പ്രിയം
കർണ്ണാനന്ദം നിൻ വേണു ഗാനം
നവനീത ചോരനാം മായ കണ്ണൻ
അകറ്റെണം മമ ദു:ഖമെല്ലം
കൈ വിടാതെ കൂടെ നീ എന്നും ഉണ്ടാകേണം
എൻ വാത്സല്യ പൈതലാം ഉണ്ണി കണ്ണാ….